ഗോവ ഫിലിം ഫെസ്റ്റിവല്‍ പോലൊരു മികച്ച ചലചിത്ര മേളയില്‍ തന്റെ സിനിമ പ്രദര്‍ശിപ്പിക്കാനായത് വളരെ വലിയ ബഹുമതിയായി കാണുന്നുവെന്ന് ജൂലിയന്‍ ലാന്‍ഡെയ്സ്. 49ാമത് ഗോവ രാജ്യാന്തര ചലചിത്രമേളയുടെ ഉദ്ഘാടന ചിത്രമായ ആസ്‌പേണ്‍ പേപ്പേഴ്സിന്റെ സംവിധായകനാണ് ജുലിയന്‍.

എന്റര്‍ടെയിന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവയില്‍ വെച്ച് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജുലിയന്‍. ഇന്ത്യയിലെ ആദരണിയമായ ഫിലിം ഫെസ്റ്റിവലില്‍ എന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വലിയ ബഹുമതിയായിട്ടാണ് കരുതുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ വെന്നിസിന്റെ പശ്ചാത്തലത്തിലുള്ള ഹെന്റി ജെയിംസിന്റെ നോവലിനേ ആസ്പദമാക്കിയിട്ടുള്ളതാണ് ഈ സിനിമ. എന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിമിന് പറ്റിയ കഥയായിട്ടാണ് ഇതിനെ കാണുന്നത്. ഞാനും എന്റെ ടീമും വളരെയധികം സന്തുഷ്ടരാണ്. ജുലിയന്‍ പറയുന്നു.

ആസ്‌പേണ്‍ പേപ്പേഴ്സ് എന്ന ഉദ്ഘാടന ചിത്രത്തോടെയാണ് 49ാമത് ഗോവ ചലചിത്ര മേള ആരംഭിക്കുന്നത്. ഫ്രഞ്ച് അഭിനേതാവും, സംവിധായകനുമാണ് ജൂലിയാന്‍. മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരവധി ഹ്രസ്വ ചിത്രങ്ങളും പരസ്യങ്ങളും ജൂലിയാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യ മുഴുനീള ഫീച്ചര്‍ ചിത്രമാണ് ആസ്‌പേണ്‍ പേപ്പേഴ്സ്.

ContentHighlights: JulianLandais, aspern papers, iffi 2018, goa film festival, 49th goa film festival, latest iffi updates