ഗോവ: ഖേലോ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി മേളയില്‍ കായിക ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഓപ്പണ്‍ എയര്‍ സ്‌ക്രീനിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. പാസില്ലാതെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. 

മലയാളത്തില്‍ നിന്ന് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 ഈ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.

ഇന്ത്യയിലെ കായിക മേഖലയ്ക്ക് കുതിപ്പ് പകരാന്‍ കായിക സിനിമകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്നതിന്റെ വെളിച്ചത്തിലാണ് ഖേലോ ഇന്ത്യ ക്യാമ്പയിന് മേളയില്‍ പ്രധാന്യം നല്‍കുന്നത്. 

അക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തിയ ഗോള്‍ (2018), ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേരി കോം (2014), മില്‍കാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഭാഗ് മില്‍കാ ഭാഗ് (2013), ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ജീവചരിത്രം എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി (2016), ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിതം പറയുന്ന സൂര്‍മ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെടും.