'സിനിമാ പാരഡിസോ'യില്‍ നിന്നിറങ്ങി വന്നതുപോലെ ഒരു ലോറന്‍സ് വില്‍സണ്‍

ബോളിവുഡില്‍നിന്നടക്കമുള്ള താരങ്ങളും സിനിമാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയുടെ കോണില്‍ ഒരു ചെറിയ സ്റ്റാളിനു മുന്നില്‍വെച്ചാണ് ലോറന്‍സിനെ കണ്ടത്. വളരെ പഴക്കമേറിയ ചില കാമറകള്‍ക്കും പ്രൊജക്ടറുകള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും ലോറന്‍സ് വില്‍സണ്‍ സംസാരിച്ചു. സിനിമ എന്ന വര്‍ണശബളമായ ലോകത്തിനു കോണിലെ നിറംകെട്ട ഒരുമുഖമാണ് ലോറന്‍സ്. നിഷ്‌കളങ്കതയും നിസ്സഹായതയും ഒരേസമയം നിഴലിക്കുന്ന ഒരു മുഖം. സിനിമയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരാള്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section