ഗോവ രാജ്യാന്തര ചലച്ചിത്രമേള: പാര്‍വതി മികച്ച നടി

മലയാളി താരം പാര്‍വതിക്കാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിപ്പോയ സമീറ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്. ഇതാദ്യമായാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒരു മലയാളി താരം മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് നേടുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section