ന്റെ ചിത്രമായ എസ് ദുര്‍ഗയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നല്‍കിയ കേരള ഹൈക്കോടതി വിധിയെ ശ്ലാഘിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തന്റെ ചിത്രത്തിനുവേണ്ടി സ്ഥാനത്യാഗം ചെയ്ത ജൂറിഅംഗങ്ങളുടെ വിജയമാണിതെന്നും ഏകാധിപത്യം തുലയട്ടെയെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇടപെട്ടാണ് എസ് ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയത്. മേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലായിരുന്നു ഈ രണ്ട് ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നത്. ഹൈക്കോടതി ഉത്തരവിന്റെ ബലത്തിലാണ് ഇപ്പോള്‍ എസ് ദുര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റ് വായിക്കാം

സാധാരണ ഞാന്‍ വിജയങ്ങള്‍ ആഘോഷിക്കാറില്ല. എന്നാല്‍, ഇത്  ആഘോഷിക്കാതിരിക്കാന്‍ എനിക്കാവിന്ന. ഇത് സിനിമയുടെ വിജയമാണ്. ജനാധിപത്യത്തിന്റെ വിജയമാണ്. സ്ഥാനത്യാഗം ചെയ്തവരുടെ വിജയമാണ്. ഇന്ത്യയ്ക്ക് ചിയേഴ്സ്. ഏകാധിപത്യം തുലയട്ടെ.

Content Highlights: Sanal Kumar Sasidharan, S Durga, IFFI Goa