മുംബൈ:  ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ജൂറി അധ്യക്ഷനായി സംവിധായകന്‍ രാഹുല്‍ രവൈലിനെ നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ സുജോയ് ഘോഷ് രാജിവെച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ ജൂറി അധ്യക്ഷനാക്കിയത്. 

പുതിയ സ്ഥാനം ബഹുമതിയായാണ് കാണുന്നതെന്ന് രാഹുല്‍ പ്രതികരിച്ചു. ലോകം ഉറ്റുനോക്കുന്ന മേളയാണിതെന്നും മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സനല്‍ കുമാര്‍ ശശീധരന്റെ എസ് ദുര്‍ഗ, രവി ജാധവിന്റെ മറാത്തി സിനിമയായ നൂഡ് എന്നിവയെ ഇന്ത്യന്‍ പനോരമയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സുജോയ് ഘോഷ് ജൂറി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചത്. ഈ രണ്ടുസിനിമകളും ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നിലപാടെടുത്തയാളാണ് രാഹുല്‍ രവാലി. സുജോയ് ഘോഷിന് പുറമെ മറ്റൊരു ജൂറി അംഗമായ അപൂര്‍വ അര്‍സാനിയും രാജിവെച്ചേക്കുമെന്നാണ് വിവരങ്ങള്‍. 

ഇന്ന് വൈകിട്ടാണ് ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയ്ക്ക് തിരിതെളിയുക. അതിനിടെയാണ് വിവാദങ്ങളും രാജി ഭീഷണിയും ഉയര്‍ന്നിരിക്കുന്നത്.

Rahul Rawail, Sujoy Ghosh,  IFFI