പനാജി: മലയാളി താരം പാര്‍വതിക്കാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിപ്പോയ സമീറ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്.

ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്.

ഇതാദ്യമായാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരു മലയാളി താരം മികച്ച അഭിനേതാവിനുള്ള അവാർഡ് നേടുന്നത്.

Content Highlights: Parvathy IFFI2017 Goa Film Festival Best Actress