ജീദ് മജീദിയുടെ ചിത്രങ്ങള്‍ ഇന്നും അദ്ഭുതമാണ്. പ്രമേയത്തിലും അതിന്റെ സാക്ഷാത്കാരത്തിലും പ്രകടിപ്പിക്കുന്ന നവീനത്വവും കൈയടക്കവും ഇന്നും ഒരു വിസ്മയമാണ്. ഇന്ത്യന്‍ സിനിമയുടെ മനസ്സില്‍ ഈ ഇറാനിയന്‍ സംവിധായകന് ലഭിച്ച സ്ഥാനത്തിന്റെ അടിസ്ഥാനം ഈ മികവു തന്നെ. ബിയോഗ് ദി ക്ലൗഡ്‌സ് എന്ന ഒരു തനി ഇന്ത്യന്‍ ചിത്രത്തിലൂടെ മജീദി വീണ്ടും ഇന്ത്യന്‍ മനസ്സില്‍ ഇടംപിടിക്കുകയാണ്. ഇഷാന്‍ ഖട്ടറും മലയാളിതാരം മാളവിക മോഹനും ഒത്തുചേരുന്ന ചിത്രത്തിന്റെ സംഗീത നിര്‍വഹിച്ചിരിക്കുന്നത് മദ്രാസ് മൊസാര്‍ട്ട് എ.ആര്‍. റഹ്മാനാണ്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ റഹ്മാനുമൊത്തുള്ള അനുഭവങ്ങള്‍ പങ്കിടുകയാണ് മജീദി.

വളരെ കഴിവുള്ള ആളാണ് എ.ആര്‍ റഹ്മാന്‍. തൊട്ടു മുന്‍പത്തെ ചിത്രത്തിലും റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. വളരെ സഹകരണ മനോഭാവമുള്ളയാളാണ്. നല്ല റിസള്‍ട്ട ഉണ്ടാക്കുന്നതിനായി ആരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. പുതുമകള്‍ കണ്ടെത്താനുള്ള റഹ്മാന്റെ താല്‍പര്യം എടുത്തുപറയേണ്ടതാണ്. വിമര്‍ശനങ്ങളെ പോലും ശരിയായ അര്‍ഥത്തില്‍ എടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും മജീദി പറഞ്ഞു. എന്നാല്‍ രാത്രിയില്‍ ജോലി  ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് എതിര്‍പ്പുള്ളതെന്നും ചിരിച്ചുകൊണ്ട് മജീദി പറഞ്ഞു.