പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രശസ്ത കനേഡിയന്‍ ചലച്ചിത്രകാരന്‍ അറ്റം ഈഗോയന് സമര്‍പ്പിക്കും. എക്‌സോട്ടിക്ക, ദ സ്വീറ്റ് ഹിയറാഫ്റ്റര്‍, റിമംബര്‍, വേര്‍ ദി ട്രൂത്ത് ലൈസ് തുടങ്ങിയ നിരവധി ലോകോത്തര സിനിമകളുടെ സംവിധായകനാണ് ഇഗോയന്‍. സംവിധായകനും എഴുത്തുകാരനും നിര്‍മാതാവും നടനുമാണ് അദ്ദേഹം.

ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്കാരം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണ്. അരനൂറ്റാണ്ട് നീളുന്ന ചലച്ചിത്ര ജീവിതത്തിനിടയില്‍ 190 ചത്രങ്ങളില്‍ അഭിനയിച്ച ബച്ചന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലുതവണയും ഫിലിംഫെയര്‍ പുരസ്‌കാരം 15 തവണയും നേടിയിട്ടുണ്ട്.

ഇഗോയന്റെ എക്സോട്ടിക്ക, ദ സ്വീറ്റ് ഹിയറാഫ്റ്റര്‍, റിമംബര്‍ എന്നീ ചിത്രങ്ങള്‍ റെക്ട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.