അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കെ.ജി. ജോര്‍ജിന് സമര്‍പ്പണവുമായി ലിജിന്‍

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സംവിധായകന്‍ കെ.ജി. ജോര്‍ജിനെക്കുറിച്ചുള്ള ഡോക്യുമന്ററി '8 1/2 ഇന്റര്‍കട്‌സ് - ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ്ജ്' പ്രദര്‍ശിപ്പിച്ചു. ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യന്‍ പനോരമ നോണ്‍ഫീച്ചര്‍ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. 

കെ.ജി ജോര്‍ജ് എന്ന സംവിധായകന്റെ ജീവിതവും സിനിമകളും വിശകലനം ചെയ്യുന്നതാണ് ചിത്രം. സ്വപ്നാടനം, കോലങ്ങള്‍, നെല്ല്, യവനിക,  രേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, പഞ്ചവടിപ്പാലം എന്നീ സിനിമകളെ വിശദമായി വിലയിരുത്തുന്നുണ്ട് ചിത്രത്തില്‍. ഈ സിനിമകള്‍ മുന്‍നിര്‍ത്തി കെ.ജി. ജോര്‍ജ്ജ് എന്ന സംവിധായകന്റെ സിനിമാസമീപനങ്ങള്‍, രാഷ്ട്രീയം, സ്ത്രീ കഥാപാത്രങ്ങള്‍ തുടങ്ങിയവയെ അടുത്തറിയാനുള്ള ശ്രമമാണ് ലിജിന്‍ നടത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section