ട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന രഹസ്യം ഇപ്പോള്‍ രാജമൗലിക്കും കട്ടപ്പയ്ക്കുമല്ലാതെ മൂന്നാമതൊരാള്‍ക്കു കൂടി അറിയാം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രാജ്യ വര്‍ദ്ധൻ സിംഗ് റാത്തോഡിനോടാണ് രാജമൗലി ആ രഹസ്യം വെളിപ്പെടുത്തിയത്. ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് റാത്തോഡ് ഇക്കാര്യം പറഞ്ഞത്.

തന്നിലും തന്റെ സര്‍ക്കാരിലും വിശ്വാസമുള്ളതിനാലാണ് രാജമൗലി ബാഹുബലിക്ക് പിന്നിലെ രഹസ്യം തന്നോട് പറഞ്ഞതെന്നും തമാശരൂപേണ റാത്തോഡ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. വിശിഷ്ടാതിഥിയായി രാജമൗലി സദസ്സിലിരിക്കവെയാണ് റാത്തോഡിന്റെ പ്രതികരണം.