ന്താരാഷ്ട്ര ചലചിത്രമേളയെന്നാല്‍ സിനിമയെ സ്‌നേഹിക്കുന്നവരുടെ പറുദീസയാണ്. ആഗോള തലത്തിലുള്ള മികച്ച ചിത്രങ്ങള്‍, സംവിധായകന്‍, നിരൂപകര്‍, അഭിനേതാക്കള്‍, എന്നിവരുടെ സംഗമ ഭൂമിയായി മാറുകയാണ് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഗോവ. 47ാമത് അന്താരാഷ്ട്ര  ചലച്ചിത്രമേളയില്‍ പങ്കെടുക്കുവാനായി വണ്ടി കയറിയവര്‍ക്ക് ഗോവ ഒരുക്കിവച്ചിരിക്കുന്നത് ഇതൊക്കെയാണ്. 

 • 88 രാജ്യങ്ങളില്‍ നിന്നായി 194 ചിത്രങ്ങള്‍
 • 2015 മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ് രാജമൗലികൂടാതെ പ്രശസ്ത സംവിധായകരായ പ്രകാശ് ഝാ, ഓം പ്രകാശ് മെഹ്‌റ തുടങ്ങിയവരുമായി സംവദിക്കാനുള്ള അവസരം.

Rajamouli

 • ലോര്‍ഡ് ഓഫ് ദ റിങ്, എക്‌സ് മെന്‍, സ്റ്റെപ്പ് മാം തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗ്രാഫിക് ഡിസൈന്‍ തെരേസ എല്ലിസ് റെയ്ഗലുമായി സംവദിക്കാനുള്ള അവസരം.
 • പ്രശസ്ത ഛായാഗ്രാഹകന്‍ റോബര്‍ട്ട് യോമാന്റെ നേതൃത്വത്തിലുള്ള സിനിമാറ്റോഗ്രഫി വര്‍ക്ക്‌ഷോപ്പ്.
 • അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഷോപ്പ്. 
 • ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരം.
 • കാന്‍ ചലച്ചിത്രമേളയില്‍ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ലഭിച്ച 'ഐ, ഡാനിയല്‍ ബ്ലേക്ക് കാണാന്‍ അവസരം.

I Daniel Blakce

 • ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ ചലചിത്ര സംയോജകന്‍ അലന്‍ ഹെയിം സംഘടിപ്പിക്കുന്ന എഡിറ്റിങ് വര്‍ക്ക്‌ഷോപ്പ് 
 • ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാ പ്രതിഭകളുടെ അരങ്ങേറ്റ ചിത്രങ്ങള്‍. 
 • അന്തരിച്ച ചലചിത്ര പ്രതിഭകളായ ആന്ദേ വാജ്ദ, അബ്ബാസ് കിയാരൊസ്തമി തുടങ്ങിയവരെ അനുസ്മരിക്കുന്ന ചടങ്ങ്.

andra

 • ഭിന്ന ശേഷിയുള്ളവര്‍ക്കുവേണ്ടി സിനിമ ഒരുക്കുന്നതിനുള്ള സാങ്കേതിക പരിചയപ്പെടുത്തുന്ന സെമിനാര്‍. 
 • 'മെമോയര്‍ ഓഫ് ഫിയര്‍' വിഭാഗത്തില്‍ ഹൊറര്‍ സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പ്രദര്‍ശനം. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 • കലാഭവൻ മണി അനുസ്മരണത്തിന്റെ ഭാഗമായി 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' പ്രത്യേക ഷോ.

Kalabhavan Mani

 • 89ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് വിദേശ ചിത്രങ്ങളുടെ വിഭാഗത്തില്‍ മത്സരിക്കുന്ന 21 ചിത്രങ്ങളുടെ പ്രദർശനം. 
 • അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ മികച്ച ഡോക്യുമെന്റികള്‍. ഡോക്യുമെന്റി മേക്കിങ്ങില്‍ റിച്ചി മെഹ്ത സംഘടിപ്പിക്കുന്ന വര്‍ക്കഷോപ്പ്.
 • ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററുകളായ ബാജിറാവു മസ്താനി, സുല്‍ത്താന്‍. ഷോലെ എന്നീ ചിത്രങ്ങള്‍ ഓപ്പണ്‍ എയര്‍ തീയേറ്റര്‍ പ്രദര്‍ശനം.

Sultan

 • സ്വച്ഛ് ഭാതത് കാമ്പയിന്റെ ഭാഗമായി ഒരുക്കിയ ഹ്രസ്വചിത്രങ്ങളില്‍ നിന്ന് പുരസ്‌കാരം നേടിയ 22 ചിത്രങ്ങളുടെ പ്രദര്‍ശനം
 • ആഗോളതലത്തിലുള്ള ചലചിത്രമേളകളില്‍ തരംഗം സൃഷ്ടിക്കുന്ന സിനിമകള്‍ കാണാനുള്ള അവസരം. 

Goa

 • സിനിമാസ്വാദനത്തിന് പുറമെ ഗോവയുടെ തലസ്ഥാന നഗരിയായ പനാജി അടുത്തറിയാനുള്ള മികച്ച അവസരമാണിത്. മനോഹരമായ കടല്‍ തീരങ്ങള്‍, ഭാഷ, സംസ്‌കാരം, ഭക്ഷണ ശൈലി ജീവിത രീതി എന്നിവ കണ്ടു മനസ്സിലാക്കം.