പനാജി:  രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി സംഘടിപ്പിച്ച ഫാഷന്‍ വീക്ക് ഗോവയില്‍ നിന്നുള്ള ഡിസൈനര്‍മാര്‍ക്ക് തങ്ങളുടെ ഫാഷന്‍ രീതികള്‍ അവതരിപ്പിക്കാനുള്ള വേദിയായി. പ്രതിവര്‍ഷം ഇന്ത്യന്‍ സിനിമ ഏകദേശം 800 കോടി രൂപ വസ്ത്രങ്ങള്‍ക്കായി ചിലവഴിക്കുന്നതായാണ് ഫാഷന്‍ രംഗത്തുള്ളവരുടെ കണക്ക്. മേളയുടെ വേദികളില്‍ ഒന്നായ കലാ അക്കാദമിയുടെ ഓഡിറ്റോറിയത്തില്‍ നവംബര്‍ 26 നും 27 നും വൈകുന്നേരമാണ് ഫാഷന്‍ വീക്ക് അരങ്ങേറുന്നത്. വൈകുന്നേരം നാല് മണിമുതല്‍ 10 മണിവരെ നടന്ന ഫാഷന്‍ വീക്കെന്‍ഡിലേക്ക് പ്രവേശനം സൗജന്യമാണ്. ഫാഷന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനവും ഗോവയിലെ പ്രമുഖരായ ഡിസൈനര്‍മാര്‍ നയിക്കുന്ന ഫാഷന്‍ ഷോയുമാണ് പ്രധാന പരിപാടി.