പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ദേശീയോദ്ഗ്രഥനം പ്രമേയമാക്കിയ സിനിമകളുടെ പോസ്റ്റര്‍ പ്രദര്‍ശനം ശ്രദ്ധനേടുന്നു. നാഷണല്‍ ആര്‍ക്കൈവ്‌സ്‌ സംഘടിപ്പിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ 1920 മുതലുള്ള സിനിമകളുടെ വലിയ ശേഖരമുണ്ട്. 

മലയാളത്തില്‍ നിന്നും 3 ചിത്രങ്ങളാണ് ഈ കൂട്ടത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. എസ്.എസ് രാജന്‍ സംവിധാനം ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍, പ്രിയദര്‍ശന്റെ കാലാപാനി, ഐ.വി ശശി ഒരുക്കിയ 1921 എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഇടം നേടിയിരിക്കുന്നത്.

iffk

iffi

iffi