കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇത്. 

ദിലീപിനെ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. മുദ്രവെച്ച കവറിലാണ് കേസ് ഡയറി അന്വേഷണ സംഘം ഹാജരാക്കിയത്. 

സംഭവത്തിലെ പ്രധാന തെളിവായ സ്മാര്‍ട്‌ഫോണ്‍ കണ്ടെടുക്കണമെങ്കില്‍ ദിലീപിന്റെ കസ്റ്റഡി തുടരണമെന്നാണ് ഇന്നലെ പ്രോസിക്യൂഷന്‍ വാദിച്ചത്. പോലീസിന്റെ കഴിവുകേടുകൊണ്ടാണ് ഫോണ്‍ കണ്ടെത്താനാവാത്തത് എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.