നല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചോലയുടെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. 

ട്രെയ്‌ലറിലെ ജോജു ജോര്‍ജിന്റെയും നിമിഷയുടെയും ഭാവപ്രകടനങ്ങള്‍ പ്രേക്ഷകരില്‍ ഭയവും ആകാംക്ഷയും നിറയ്ക്കും. കണ്ടു തീരുംവരെ സീറ്റില്‍ പിടിച്ചിരുത്തുന്ന അനുഭൂതിയാണ് ട്രെയ്‌ലര്‍ പോലും സമ്മാനിക്കുന്നത്. നിമിഷ സജയന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രമാണ് ചോല. ഡിസംബര്‍ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ.വി മണികണ്ഠനും സനല്‍കുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഷാജി മാത്യുവും അരുണ മാത്യുവും ചേര്‍ന്നാണ്  ചിത്രം നിര്‍മ്മിച്ചത്. അജിത്ത് ആചാര്യയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Content Highlights: chola movie trailer sanalkumar sasidharan joju george nimisha sajayan, Release