സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത് ജോജു ജോർജും നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും  കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോല ഡിസംബർ 6 ന് തിയേറ്ററുകളിലേക്ക് എത്തുന്നു. നിമിഷ സജയന് മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള അവാർഡുകൾ നേടിക്കൊടുത്ത ചിത്രമാണ് ചോല. 

പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോജുവിന്റേതായി പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചോലക്കുണ്ട്. ചിത്രം ഒരു റോഡ് മൂവി ആണ്. 

ലോകത്തെ മൂന്ന് പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം കൂടി ആണ് ചോല. മലയാളികളുടെ ഇഷ്ട നടിയായ നിമിഷയുടെ മറ്റൊരു മികച്ച കഥാപാത്രമാകും ചോലയിലെ  എന്ന് നമുക്ക് പ്രതീക്ഷിക്കാം.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജും കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് ചോല നിർമിക്കുന്നത്. ചോലയുടെ തമിഴ് പതിപ്പായ അല്ലിയുടെ നിർമ്മാണവും ജോജു ജോർജും കാർത്തിക്ക് സുബ്ബരാജും ചേർന്നാണ്.

Content Highlights : Chola Movie Release On december 6 Joju Nimisha Sanalkumar sasidharan