അന്തരിച്ച മലയാള നടന്‍ ക്യാപ്റ്റന്‍ രാജുവിന് അുശോചനവുമായി മഞ്ജുവാര്യര്‍. മുതിര്‍ന്ന ജ്യേഷ്ടന്റെ സ്ഥാനത്താണ് അദ്ദേഹമെന്നും മഞ്ജു പറയുന്നു. തന്റെ ഔദ്യോഗിക ഫെയ്ബുക്ക് പേജിലൂടെയാണ് മഞ്ജു അനുശോചനം അറിയിച്ചത്.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമയും ജീവിതവും തമ്മിലുള്ള ദൂരം മിഥ്യയില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ളതാണെന്ന് തെളിയിച്ച നടന്മാരുടെ മുന്‍നിരയിലാണ് ക്യാപ്റ്റന്‍രാജുവിന്റെ സ്ഥാനം. ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം വില്ലനായിരുന്നു. ജീവിതത്തില്‍ സ്നേഹനിധിയായ ഒരു മനുഷ്യനും. അഭിനയിച്ച് ഫലിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളുടെ നിഴല്‍പോലും അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തില്‍കാണാനാകില്ലായിരുന്നു. 'ദയ'യില്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. അന്ന് രാജസ്ഥാനിലേക്കുള്ള യാത്രയും അവിടത്തെ ചൂടില്‍ രാജുച്ചായന്റെ വാത്സല്യത്തണലും ഇന്നും ഓര്‍മിക്കുന്നു. പിന്നീട് ഫോണില്‍ ഇടയ്ക്കൊക്കെ സംസാരിക്കുമായിരുന്നു. അപ്പോഴൊക്കെ മുതിര്‍ന്ന ഒരു ജ്യേഷ്ഠനെ ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. മലയാളസിനിമയിലെ ക്യാപ്റ്റന്സല്യൂട്ട്... മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ContentHighlights: Manju warrier about captain raju,