ൻപതിനാലിൽ രാജസേനന്റെ 'പാവം ക്രൂരൻ' പുറത്തു വന്നതോടെ രാജു എന്ന നടനെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. ഒരു വലിയ താര പിന്തുണയുള്ള ഈ സിനിമ ഒരുകണക്കിന് നോക്കിയാൽ ക്യാപ്റ്റൻ രാജു എന്ന നടനെ മുൻനിരയിലേക്ക് കൊണ്ടു വരുന്നതിനു ഗഹ്യമായ പങ്കു വഹിച്ചിട്ടുണ്ട്. 

തുടർന്നങ്ങോട്ട് വലിയ സിനിമകളും സംവിധായകരും രാജുവിനെ തേടി എത്തി. ജോഷി, ഐ. വി. ശശി, ശശികുമാർ സിനിമകളിലെ മുഖ്യ വേഷങ്ങളിൽ രാജു തിളങ്ങിത്തുടങ്ങി. സംവിധായകർ മാത്രമല്ല നല്ല അടിയുറച്ച ഒരു പറ്റം തിരക്കഥാകൃത്തുക്കളും രാജു എന്ന നടനെ മുൻനിർത്തി കഥാപാത്രങ്ങളെ സൃഷ്ടിച്ചു തുടങ്ങി. എം.ടി, ടി .ദാമോദരൻ, കലൂർ ഡെന്നിസ് എന്നിങ്ങനെ പോകുന്നു ആ പട്ടിക. 

ഐ. വി ശശി ചിത്രമായ 'അതിരാത്രം' രാജേഷ് എന്ന കഥാപാത്രത്തിലൂടെ ക്യാപ്റ്റൻ രാജു എന്ന നടന് പേരും പ്രശസ്തിയും നേടിക്കൊടുത്തു. സ്‌ഥിരം വില്ലൻ വേഷങ്ങളിൽ നിന്നുള്ള ഒരു മാറ്റമായിരുന്നു അത്. 

തനിക്കു ഇണങ്ങാത്ത മേഖലയല്ല ഹാസ്യം എന്നു തെളിയിച്ചു കൊടുത്ത ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'നാടോടിക്കാറ്റ്'. ആ ചിത്രത്തിലെ പവനായ്  എന്ന വാടക കൊലയാളിയെ അനശ്വരമാക്കാൻ ആ നടന് മാത്രമേ കഴിയുമായിരുന്നുള്ളൂ.

തുടർന്ന് ഒരു പിടി നല്ല സിനിമകൾ എല്ലാ വർഷവും അദ്ദേഹത്തെ തേടിയെത്തി. അതിനുള്ള ഉദാഹരണങ്ങളിൽ ചിലതാണ് ആഗസ്റ്റ് 1, ആവനാഴി, ഒരു CBI ഡയറിക്കുറിപ്പ്, ഒരു വടക്കൻ വീരഗാഥ.

അഭിനയത്തോടുള്ള ആഗ്രഹമാണ് അദ്ദേഹത്തെ കാരസേനയിൽ  നിന്നു വിരമിച്ച ശേഷം സിനിമയിൽ എത്തിച്ചത്. 1981ൽ ജോഷി ചിത്രമായ 'രക്തത്തിലൂടെയാണ്' അരങ്ങേറ്റം. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, ഹിന്ദി, തെലുഗു ചിത്രങ്ങളിൽ ക്യാപ്റ്റൻ രാജു അഭിനയ മികവ് തെളിയിച്ചു. 

അഭിനേതാവ് മാത്രമല്ല താനൊരു നല്ല സംവിധായകൻ കൂടെ ആണെന്ന് 'ഇതാ ഒരു സ്നേഹഗാഥ'യിലൂടെ രാജു തെളിയിച്ചു. തെന്നിൻഡ്യൻ താരങ്ങളായ വിക്രമും ലൈലയുമായിരുന്നു ആ ചിത്രത്തിലെ നായികാ നായകന്മാർ.

വില്ലൻ കഥാപാത്രങ്ങളോട് വിടചൊല്ലിയത് അമ്മയുടെ നിര്യാണത്തെ തുടർന്നായിരുന്നു. രോഗപീഡയും അദ്ദേഹത്തെ അലട്ടിത്തുടയിരുന്നു. 

ഇഹലോഹവാസം വെടിഞ്ഞെങ്കിലും പ്രേക്ഷക ഹൃദയങ്ങളിലും ട്രോളന്മാരുടെ ഭാവനാ സൃഷ്ഠിയിലും ഈ ഇതിഹാസം എന്നും നിറഞ്ഞു നിൽക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട വില്ലന്മാർക്കൊപ്പമിരുന്നു അദ്ദേഹം ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടാവും...

Content Highlights: Captain Raju Villain Naadodikaattu Malayalam Movie