സ്വന്തം പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട പത്തെണ്ണം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ബിച്ചു തിരുമല പറഞ്ഞിട്ടുളളത്. 

'ഞാന്‍ എഴുതിയതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'തെരുവുഗീതം' എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ 'ഹൃദയം ദേവാലയം...' എന്ന പാട്ടാണ്. നിര്‍ഭാഗ്യവശാല്‍ ഈ ചിത്രം പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍, ജയവിജയ ഈണം നല്‍കിയ ഈ പാട്ട് ആസ്വാദകഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു.'

ഏറ്റവും ഇഷ്ടപ്പെട്ട മറ്റ് പത്തുപാട്ടുകള്‍

ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ... (ചിത്രം. ഭജഗോവിന്ദം. സംഗീതം: ജയവിജയ. പാടിയത്: യേശുദാസ്) 

തുഷാരബിന്ദുക്കളേ നിങ്ങള്‍... (ആലിംഗനം,  എ.ടി.ഉമ്മര്‍, എസ്.ജാനകി) 

നക്ഷത്രദീപങ്ങള്‍ തിളങ്ങി... (നിറകുടം, ജയവിജയ, യേശുദാസ്) 

ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം... (ചിരിയോചിരി, രവീന്ദ്രന്‍, യേശുദാസ്) 

ഭ്രമണപഥംവഴി ദ്രുതചലനങ്ങളാല്‍...(ഉത്രാടരാത്രി, ജയവിജയ, യേശുദാസ്) 

മകളേ പാതി മലരേ...(ചമ്പക്കുളം തച്ചന്‍, രവീന്ദ്രന്‍, യേശുദാസ്) 

രാകേന്ദുകിരണങ്ങള്‍...(അവളുടെ രാവുകള്‍, എ.ടി.ഉമ്മര്‍, എസ്. ജാനകി) 

ശ്രുതിയില്‍ നിന്നുയരും...(തൃഷ്ണ, ശ്യാം, യേശുദാസ്) 

മൈനാകം കടലില്‍നിന്നുയരുന്നുവോ.. (തൃഷ്ണ, ശ്യാം, എസ്.ജാനകി, യേശുദാസ്) 

മിഴിയറിയാതെ വന്നുനീ... (നിറം, വിദ്യാസാഗര്‍, യേശുദാസ്).