വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ സംഗീതം ഇനിയില്ലെന്നും ജാനിയെ തനിച്ചാക്കാന്‍ വയ്യാതെ കൂടെ പോകുമ്പാള്‍ ലക്ഷ്മിക്കായാണ് തന്റെ പ്രാര്‍ത്ഥനകള്‍ എന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണര്‍ന്നത് മുതല്‍ നിന്റെ മരണവാര്‍ത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ.

വര്‍ഷങ്ങളായി ഞാന്‍ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്‌കറിനെ കൂടി ഉള്‍പ്പെടുത്തി ഒരു സംഗീത നിശ മുംബൈയില്‍ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനില്‍ക്കുമെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ എനിക്ക് വയ്യ.

ജാനിയെ തനിച്ചാക്കാന്‍ വയ്യാതെ നീയും പോകുമ്പോള്‍ ലക്ഷ്മിക്കായാണ് എന്റെ പ്രാര്‍ത്ഥനകള്‍ മുഴുവന്‍. ഈ ലോകത്തിലെ സകല ദൈവങ്ങളും അവര്‍ക്ക് ശക്തി പകരട്ടെ. പുത്തൂര്‍ നൃത്ത സംഗീതോത്സവ വേദിയില്‍ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങള്‍ക്കുള്ളില്‍ പൊഴിയാതെയുണ്ട്. നീ മീട്ടി നിര്‍ത്തിയ ആ വയലിന്‍ ഈണങ്ങള്‍ മാത്രമാണ് മാറോടണയ്ക്കാന്‍ ഉള്ളത്.

balu

violinist balabhaskar death VA Shrikumar menon remembers balabhaskar wife lakshmi daughter tejaswini