അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് അവതാരക ധന്യ വര്‍മ്മ. മാതൃഭൂമി കപ്പ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാപ്പിനസ്സ് പ്രോജക്ടിന്റെ അവതാരകയാണ് ധന്യ.  കഴിഞ്ഞ പ്രണയ ദിനത്തില്‍ ഹാപ്പിനസ്സ് പ്രൊജക്ടില്‍ ബാലഭാസ്‌കറെ അഭിമുഖം ചെയ്തതിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ധന്യയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്.

'ബാലു, ഞാന്‍ നിങ്ങളുടെ ലൈവ് പെര്‍ഫോമന്‍സ് കണ്ടിട്ടുണ്ട്. ആ വൈകുന്നേരം ലക്ഷ്മിയും തേജസ്വിനിയും ആ പരിപാടി കാണാന്‍ വന്നിരുന്നു. കഷ്ടിച്ച് ഒരു വയസു മാത്രം പ്രായമമേ തേജസ്വിനിയ്ക്ക് ഉണ്ടാവുകയുള്ളൂ. ഒരുപക്ഷെ അവള്‍ കാണുന്ന അച്ഛന്റെ ആദ്യ പെര്‍ഫോമന്‍സ് ആയിരിക്കാം അത്. നിങ്ങള്‍ ആ മാന്ത്രിക സംഗീതം ആരംഭിച്ചപ്പോള്‍ അതുവരെ ലക്ഷ്മിയുടെ കൈകളില്‍ കിടന്ന് കുറുമ്പ് കാണിച്ചിരുന്ന കുഞ്ഞു മകള്‍ അത് നിര്‍ത്തി ബാലുവിനെ ഏറെ നേരം നോക്കിയിരുന്നു. ബാലു അവളോട് തിരിച്ചും ചിരിച്ച് കാണിച്ചു. അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ആ മാസ്മരിക നിമിഷം എന്നും എന്റെ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെടും ബാലൂ....ലക്ഷ്മി എനിക്ക് വാക്കുകളില്ല.. ധന്യ വര്‍മ്മ കുറിച്ചു 

balu

കഴിഞ്ഞ പ്രണയ ദിനത്തില്‍ കപ്പ ടി.വി. ഹാപ്പിനസ്സ് പ്രോജക്ടില്‍ സംപ്രേക്ഷണം ചെയ്ത ബാലഭാസ്‌കറുമായുള്ള അഭിമുഖം

violinist balabhaskar death kappa tv happiness project balabhaskar music family wife daughter