രാധകര്‍ക്കും സ്‌നേഹിതര്‍ക്കും ഉറ്റവര്‍ക്കും തോരാകണ്ണീര്‍ സമ്മാനിച്ചാണ് വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടപറഞ്ഞത്. വയലിനും കയ്യിലേന്തി പുഞ്ചിരിച്ച മുഖവുമായി ഏവരെയും സ്വീകരിച്ചിരുന്ന, ആനന്ദിപ്പിച്ചിരുന്ന ബാലുവിന്റെ മരണം വരുത്തി വച്ച ശൂന്യത ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തെ സ്‌നേഹിച്ചവര്‍ക്ക്.

ഇപ്പോള്‍ ചങ്കു പറിച്ചെടുത്ത് പോയ ഉറ്റ സുഹൃത്തിനെകുറിച്ച് ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ് പങ്കുവച്ച കുറിപ്പാണ് കണ്ണീരണിയിക്കുന്നത്.

തനിക്ക് സഹോദരതുല്യനായ ബാലഭാസ്‌കറെ കുറിച്ച് ഇഷാന്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ : 'ചങ്ക് പിളര്‍ന്ന് പങ്കാളിയാക്കി ചങ്കിനോട് ചേര്‍ത്ത് വച്ചവനേ 
മുന്‍പേ നടന്ന് അന്‍പാല്‍ നിറച്ച് ഉള്ളംകൈയില്‍ എന്നെ താങ്ങിയോനെ '

എന്റെ ബാലുഅണ്ണന്‍ -എന്റെ ചങ്കിലെ പാട്ട്

balabhaskar

balabhaskar

യൂണിവേഴ്‌സിറ്റി കോളേജ് കാലം മുതലുള്ള സൗഹൃദമാണ് ഇഷാനും ബാലഭാസ്‌കറും തമ്മില്‍. ലക്ഷ്മിയുടെയും ബാലുവിന്റെയും വിവാഹത്തിനും ഇഷാന്‍ സാക്ഷിയായിരുന്നു.

violinist balabhaskar death ishaan dev remembers balabhaskar memories