വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരുന്നതായി ബാലഭാസ്‌കറിന്റെ സുഹൃത്തും ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ്. ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരിച്ച വിവരം ഈ അടുത്താണ് ലക്ഷ്മിയെ അറിയിച്ചത്. 

ഇഷാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി എങ്ങനാ എന്നു ഒരുപാടു സുമനസുകള്‍ ചോദിക്കുന്നുണ്ട്,ചേച്ചിയുടെ മുറിവുകളും ,ഒടിവുകളും എല്ലാം ഭേദമായി വരുന്നു .എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ശസ്ത്രക്രിയകളും,മരുന്നുകളുമായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്ര ഭേദമാകുമോ അത്രയും , ഒരുപാട് ചികിത്സയും,വിശ്രമവും ആവശ്യമാണ് .

ഒരുപാട് ആകുലതകളും,വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചി.ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവര്‍ത്തിച്ചു പറഞ്ഞു .മനശക്തി ആര്‍ജിക്കാന്‍ ഈ അവസ്ഥയിലെ ഒരു ഭാര്യയ്ക്ക് അമ്മയ്ക്ക്  എങ്ങനെ കഴിയും എന്ന ചോദ്യം മാത്രം ഉള്ളില്‍ വച്ച് 'അളിയാ എന്തുവാടേ'എന്ന ആ വിളി കാത്തിരിക്കുന്ന ഷാനില്‍ ഒരു അര്‍ദ്ധവിരാമം കുറിച്ച് ,ബാലു അണ്ണന്‍ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു.പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കണം ആ അമ്മക്കൊപ്പം. 

balu

സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.  മകള്‍ തേജസ്വിനി ബാല അപകടദിവസവും ബാലഭാസ്‌കര്‍ ഒക്ടടോബര്‍ 2 ന് പുലര്‍ച്ചെയുമാണ് മരിച്ചത്. 

 balabhaskar wife lakshmi health getting better daughter thejaswini bala accident death ishaan dev