അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ സന്ദര്‍ശിച്ചതായി സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്. ലക്ഷ്മിയുടെ ആരോഗ്യം, മനസ്സ് എന്നിവ തെളിയാന്‍ ഈശ്വരന്‍ തുണയാകണമെന്നും, എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഇനിയും വേണമെന്നും ഇഷാന്‍ ആവശ്യപ്പെട്ടു. മീഡിയയില്‍ വരുന്ന പരസ്പരവിരുദ്ധമായ അപ്‌ഡേറ്റ് ന്യൂസ് ആയി കാണണമെന്നും തങ്ങള്‍ക്കിത് ന്യൂസ് അല്ല ജീവിതമാണെന്നും ഇഷാന്റെ കുറിപ്പില്‍ പറയുന്നു.

ഇഷാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്.വീട്ടില്‍ പോയി ചേച്ചിയെ കണ്ടു ,അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു.. എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നില്‍ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍തുണയാകണം ,അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്‌സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണന്‍ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു

ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത് ,നിങ്ങള്‍ കാണിക്കുന്ന കരുതലും ,പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണം.മീഡിയയില്‍ വരുന്ന പരസ്പര വിരുദ്ധമായ അപ്‌ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങള്‍ക്ക് ജീവിതമാണ് ന്യൂസ് അല്ല.

balabhaskar

സെപ്തംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിന് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ലക്ഷ്മി കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്. 

 

Content Highlights : balabhaskar wife lakshmi health getting better balabhaskar accident death ishaan dev lakshmi bala