വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല കലാലോകത്തിനും ആരാധകര്‍ക്കും അദ്ദേഹത്തിന് വേണ്ടപെട്ടവര്‍ക്കും. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ നീറുകയാണ് സുഹൃത്തുക്കള്‍. ഇപ്പോള്‍ ആരിലും നോവുണര്‍ത്തുന്ന ഓര്‍മ പങ്കുവയ്ക്കുകയാണ് ബാലഭാസ്‌കറിന്റെ സുഹൃത്തും ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍.

കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ബാലഭാസ്‌കര്‍ നല്‍കിയ ഫെയ്സ്ബുക്ക് ലൈവാണ് ഇഷാന്‍ പങ്കുവയ്ക്കുന്നത്. സഹോദര തുല്യനായ ബാലുവിന്റെ വിയോഗം വരുത്തിവച്ച നഷ്ടം ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പോടെയാണ് ഷാന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
 
ഇഷാന്റെ കുറിപ്പ് 
കൂടെ നില്ക്കാന്‍ പറഞ്ഞു ജീവന്‍ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണന്‍ തന്നാ പണ്ടും മിടുക്കന്‍..Miss you Baaluannaa....See you in heaven 

balabhaskar

നവംബര്‍ 18-ന് വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷം തികയുന്ന സമയത്ത് ബാലഭാസ്‌കര്‍ പങ്കുവച്ച വിഡിയോയാണ് ഇത്. തങ്ങളെ കെട്ടിക്കാന്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്കുള്ളതാണ് വീഡിയോ.. 
' ദുഷ്ടന്‍മാരേ, നിങ്ങള്‍ വല്ലതും അറിയുന്നുണ്ടോ? ഞങ്ങള്‍ ഇത് ഒരിക്കലും ക്ഷമിക്കില്ല..' എന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി തമാശ രൂപേണ ചോദിക്കുന്നതും 'നീയൊക്കെ കൂടെയല്ലേടാ ഞങ്ങളെ കെട്ടിച്ചു വിട്ടതെന്നും സൂത്രധാരനായ ഇഷാനെ വഴിയേ കണ്ടോളാം എന്നും ബാലു പറയുന്നതും വീഡിയോയില്‍ കാണാം. ഒരുപാട് ഓര്‍മകളുടെയും സന്തോഷങ്ങളുടെയും നടുവിലാണ് ഞങ്ങള്‍. ഇതുവരെ എത്തുമെന്നൊന്നും കരുതിയതല്ല. താങ്ങും തണലുമായി നിന്നവര്‍ക്ക്, പ്രാത്ഥനകള്‍ക്ക് നന്ദി...ബാലു പറയുന്നു.

2000 നവംബറിലായിരുന്നു  ബാലുവിന്റെയും ലക്ഷ്മിയുടെയും വിവാഹം. ഇഷാനടക്കമുള്ള സുഹൃത്തുക്കളാണ് വിവാഹത്തിന് ചുക്കാന്‍ പിടിച്ചത്... 

balabhaskar violinist thejaswini bala wife lakshmi bhalabhaskar wedding anniversary video ishaan dev