ഷാര്‍ജ: വെള്ളിയാഴ്ച മാതൃഭൂമി എ.ആര്‍. റഹ്മാന്‍ ലൈവ് ഷോ അരങ്ങേറുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കിടയറ്റ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
ഷോ നടക്കുമ്പോള്‍ ഇരുന്നൂറോളം വരുന്ന സുരക്ഷാജീവനക്കാരുടെ സാന്നിധ്യം ഉണ്ടാവും. ഇതിനുപുറമെ ഷാര്‍ജ പോലീസിന്റെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹപര്യങ്ങല്‍ നേരിടുന്നതിനുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സും സ്റ്റേഡിയത്തിലുണ്ടാവും.

റഹ്മാന്‍ സംഘത്തിലെ കലാകാരന്‍മാരുടെയും വിശിഷ്ടാതിഥികളുടെയും സുരക്ഷയ്ക്കായി ബാരിക്കേഡുകളും നിര്‍മിച്ചിട്ടുണ്ട്. പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ് പ്രീമിയം, ഗോള്‍ഡ്, സില്‍വര്‍, ഗാലറി ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ വേറെവേറെ കവാടങ്ങളും ഉണ്ടാവും.
 
അവശ്യഘട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ മെഡിക്കല്‍ സംഘം സജ്ജമാണ്. സ്റ്റേഡിയത്തിനകത്തുതന്നെ ആംബുലന്‍സുകളും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.