ഷാര്‍ജ: മാതൃഭൂമി എ.ആര് റഹ്മാന് ലൈവ് ആസ്വദിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍ മിക്കവരും വെള്ളിയാഴ്ച്ച ഷാര്‍ജാ സ്റ്റേഡിയത്തിലെത്തി.
എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും കോ ചെയര്‍മാനുമായ ഡോ. ബി ആര് ഷെട്ടി, കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്മാന് ടിഎസ് കല്യാണരാമന്, ഡയറക്ടര്‍മാരായ രമേഷ്, രാജേഷ്, ചിക്കിങ് എംഡി എകെ മന്‍സൂര്‍, ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ. സിദ്ദിഖ് അഹമദ്, മലാബാര്‍ ഗോള്‍ഡ് എംഡി (ഇന്റര്‍ നാഷണ്‍ ഓപ്പറേഷന്‍സ്) എം.പി ഷംലാല്‍ അഹമദ്,ആസാ ഗ്രൂപ്പ് ചെയര്മാന് ടിപി സാലിഹ്, എന്‍എംസിസി ഇ ഒ പ്രാശാന്ത് മാങ്ങാട്ട്, യുഎഇ എക്സേഞ്ച് സിഇഒ പ്രമോദ് മാങ്ങാട്ട്്, ജമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എംഡി ഗണേഷ് കുമാര്‍, ലുലു എക്സേഞ്ച് സിഇഒ റിച്ചാര്‍ഡ് വാസന്, ജനറല്‍ മാനേജര്‍ ജേക്കബ്ബ് വര്‍ഗീസ്, ആര്‍ജി ഗ്രൂപ്പ് ചെയര്മാന് ആര്‍ജി രമേഷ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ജി വിഷ്ണു, കെഫ് ഹോള്‍ഡിങ്സ് എംഡി ഫൈസല്‍ കോട്ടികോളോന്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ചെയര്മാന് ഡോ. കെപി ഹുസൈന്, കല്യാണ്‍ സില്‍ക്ക്സ് ഡയറക്ടര്‍ ടിപി മഹേഷ്, എസ്എഫ്സി, എംഡി കെ മുരളീധരന് തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
മലായാള സിനിമാ ലോകത്ത് നിന്ന് ക്ലബ്ബ് എഫ്എം ബ്രാന്‍ഡ് അംബാസിഡറായ ദുല്‍ഖര്‍ സല്മാന് പുറമെ സംവിധായകന് രഞ്ജിത്ത്, നടന് സുരേഷ് കൃഷ്ണ, നടിയും ഗായികയുമായ റിമി ടോമി തുടങ്ങിയവരും ഷാര്‍ജാ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.