ലയാളികളെ ഏറെ ഞെട്ടിച്ച മരണമായിരുന്നു ജയന്റേത്. സിനിമയെ ഏറെ സ്നേഹിച്ച ജയൻ ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തിൽ കൊല്ലപ്പെട്ടു. അകാലത്തിൽ വിടപറഞ്ഞെങ്കിലും വേഷവിധാനത്തിലും ശൈലിയിലും ജയനെപ്പോലെ തരംഗം സൃഷ്ടിച്ച മറ്റൊരു നടനുണ്ടാകില്ല.

ജയന്റെ മരണശേഷം കോളിളക്കം തീയേറ്ററുകളിലെത്തി. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ അവസാന അഭിനയ മുഹൂർത്തങ്ങൾ കാണാൻ പ്രേക്ഷകർ തിയേറ്ററുകളിൽ തിരക്കുകൂട്ടി. കോളിളക്കം വൻ വിജയമായെങ്കിലും ആ ചിത്രം ജയൻ എന്ന നടന്റെ ജീവിതത്തിനു പൂർണവിരാമമിട്ടു.

സംവിധായകൻ പിഎൻ സുന്ദരത്തിന്റെ സഹായിയായി കോളിളക്കത്തിൽ പ്രവർത്തിച്ച പീന്നീട് സംവിധായകനായി പേരെടുത്ത സോമൻ അമ്പാട്ട് ഇന്നും ആ ഞെട്ടലിൽ നിന്ന് വിമുക്തനായിട്ടില്ല. ജയന്റെ അവസാന നിമിഷങ്ങൾ നേരിട്ട് കണ്ട സോമൻ അമ്പാട്ട് മലയാളത്തെ സങ്കടത്തിലാഴ്ത്തിയ ആ സംഭവം ജയന്റെ ഓർമദിനത്തിൽ മാതൃഭൂമി ഡോട്ട്കോം വായനക്കാരുമായി പങ്കുവയ്ക്കുന്നു.

Content Highlights : Director Soman Ambaat remembers Actor Jayans death kolilakkam movie accident