ല തമിഴ് സിനിമകളിലെയും സോ കോള്‍ഡ് വില്ലനാണ് പാര്‍ത്ഥിപന്‍. എന്നാല്‍ സംവിധായകനായ പാര്‍ത്ഥിപന്‍ തീര്‍ത്തും വ്യത്യസ്തനാണ്. തമിഴ് സിനിമകളുടെ എല്ലാ കമേഴ്സ്യല്‍ ചേരുവകകളും ഉള്‍പ്പെടുത്തിയ നിരവധി ചിത്രങ്ങള്‍ കരിയറിലുണ്ട്. എന്നാല്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ഒത്ത സെരുപ്പ് സൈസ് 7 എന്ന പരീക്ഷണം മികച്ച വിജയമാണ്. നിരവധി കഥാപാത്രങ്ങളുള്ള സിനിമയില്‍ ഒരു അഭിനേതാവ് മാത്രമാണുള്ളത്. മാസിലാമണി. ഉദ്വേഗജനകമായ ഒരു സിനിമ അവസാനം വരെ ത്രില്‍ നഷ്ടപ്പെടാതെ കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം നടനെന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍ എന്ന നിലയിലും പാര്‍ത്ഥിപന്‍ ഏറ്റെടുക്കുന്നു. കോടികളുടെ സെറ്റുകളോ വിദേശ ലൊക്കേഷനുകളോ ഒന്നുമില്ലാതെ ഒരു ചെറിയ സിനിമ പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തി. ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ രണ്ട് അംഗീകാരങ്ങളാണ് ഒത്ത സെരുപ്പ് സൈസ് 7 നേടിയത്. സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ പാര്‍ഥിപന് പ്രത്യേക ജൂറി പുരസ്‌കാരവും മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടിയും നേടി. ചിത്രത്തെക്കുറിച്ച് പാര്‍ഥിപന്‍ മാതൃഭൂമി ഡോട്ട്‌ കോമിന് നല്‍കിയ അഭിമുഖം.

ഒത്ത സെരുപ്പ് സൈസ് 7 ലേക്ക്...

നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ഈ ചിത്രത്തിന്റേത്. സമൂഹത്തില്‍ മനുഷ്യര്‍ തമ്മില്‍ അന്തരമുണ്ട്. പണം, ജാതി  എന്നിവയാണ് അതിലെ ഘടകങ്ങൾ.  ഞാന്‍ ജനിച്ചത് ഒരു സാധാരണ കുടുംബത്തിലാണ്. അതുകൊണ്ടു തന്നെ ഇത്തരം വിവേചനങ്ങള്‍ ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അതില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജമാണ്, ഒത്ത സെരുപ്പ് സൈസ് 7 ലേക്ക് എന്നെ നയിച്ചത്. ജാതി വ്യവസ്ഥയ്‌ക്കെതിരേയുള്ള പോരാട്ടമായിരുന്നു ഈ ചിത്രം. 

ഒരേ ഒരു അഭിനേതാവ് മാത്രമാണ് ചിത്രത്തിലുള്ളത്, മറ്റുള്ളവരുടെ ശബ്ദ സാമീപ്യം മാത്രം, ഇങ്ങനെ ഒരു പരീക്ഷണത്തിലേക്ക് നയിച്ച ഘടകമെന്തായിരുന്നു?

വര്‍ഷങ്ങളായി അന്താരാഷ്ട്ര സിനിമകള്‍ കാണുകയും അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്റെ അഭിരുചിയെ ഒട്ടനവധി സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ട്.  ലോകസിനിമയില്‍ എത്രമാത്രം പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഒത്ത സെരുപ്പ് സൈസ് 7 ന്റെ തിരക്കഥ എഴുതുമ്പോള്‍ ഒരു കഥാപാത്രം മാത്രം  മതിയെന്നൊന്നും ഞാന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഒരു ഘട്ടമെത്തിയപ്പോള്‍ അങ്ങനെ പരീക്ഷിച്ചാല്‍ നന്നാകുമെന്ന് എനിക്ക് തോന്നി. പിന്നെ ചിത്രത്തിന്റെ നിര്‍മാതാവും ഞാന്‍ ആണല്ലോ, ഞാന്‍ എനിക്ക് മാത്രം പ്രതിഫലം നല്‍കിയാല്‍ മതിയല്ലോ (ചിരിക്കുന്നു)

ഈ പരീക്ഷണം വലിയ വെല്ലുവിളി ആയിരുന്നില്ലേ?

പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പാണ് ഈ ചിത്രം. തീര്‍ച്ചയായും, ഒരു കഥാപാത്രത്തെ മാത്രം കണ്ടിരുന്നാല്‍ പ്രേക്ഷകര്‍ക്ക് മടുക്കില്ലേ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ആ ചോദ്യം എനിക്കുള്ളിലും പിറന്നിരുന്നു. എന്നാല്‍ ആ മടുപ്പിനെ എങ്ങനെ മറികടക്കാം എന്ന് ഞാന്‍ ആലോചിച്ചു. പരിചരണത്തില്‍ അല്ലെങ്കില്‍ മേക്കിങ്ങിൽ പുതുമ കൊണ്ടുവരികയാണെങ്കില്‍ ഈ പ്രശ്നത്തെ അതിജീവിക്കാമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പരീക്ഷണം വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ അത് സ്വീകരിക്കപ്പെട്ടു എന്ന് തിരിച്ചറിയുമ്പോള്‍  ഇതിനേക്കാള്‍ വലിയ സന്തോഷം മറ്റെന്തുണ്ട്. 

Content Highlights: R Parthiban Interview Oththa Seruppu Size 7, National Film awards 2019, 67th National Film awards