അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ തമിഴ് സിനിമാ ലോകത്തിനും ആസ്വാദകർക്കും ഇരട്ടി സന്തോഷം നൽകിയ രണ്ട് പുരസ്കാരങ്ങളുണ്ടായിരുന്നു.

മികച്ച നടനുള്ള പുരസ്കാരം ധനുഷ് സ്വന്തമാക്കിയപ്പോൾ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. 

ഇരുവരും തമ്മിലുള്ള രസകരമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രണ്ട് പേരും പഠിച്ചത് ഒരേ വിദ്യാലയത്തിലാണ്. ചെന്നൈ സാലി​ഗ്രാമത്തിലുള്ള തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിലാണ് ഇരുവരും പഠിച്ചത്. ഇതേ സ്കൂളിലെ പൂർവവിദ്യാർഥിയും നടനുമായ ദീപൻ (മുതൽ മര്യാദൈ ഫെയിം) ആണ് ഈ രസകരമായ വിവരം ആരാധകരുമായി പങ്കുവച്ചത്. 

വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങിയ അസുരനിലെ ശിവസാമി എന്ന കഥാപാത്രമാണ് ധനുഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. രണ്ടാം തവണയാണ് ധനുഷിനെ തേടി പുരസ്കാരം എത്തുന്നത്. വെട്രിമാരന്‍റെ തന്നെ  ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യ പുരസ്‌കാരം.  11 വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷിനെ വീണ്ടും ദേശീയ പുരസ്‌കാരം തേടിയെത്തിയത് മറ്റൊരു വെട്രിമാരന്‍ ചിത്രത്തില്‍. 

ത്യാ​ഗരാജൻ കുമാര രാജ സംവിധാനം ചെയ്ത സൂപ്പർഡീലക്സിലെ ശിൽപ എന്ന ട്രാൻസ്ജൻഡർ കഥാപാത്രമായി നിറഞ്ഞാടിയതിനാണ് വിജയ് സേതുപതിക്ക് പുരസ്കാരം ലഭിച്ചത്. 

Content Highlights : Dhanush and Vijay Sethupathi studied in the same School National Award WinnersWATCH VIDEO

Life reel

അപകടകാരികളായ രണ്ടു സ്നൈപേഴ്‌സും.. ഇറാനിലെ സി.ഐ.എ ഓപ്പറേഷനും | Life Reel & Real