വിഘ്‌നേഷ് കാര്‍ത്തിക് സംവിധാനം ചെയ്ത യുവേഴ്‌സ് ഷെയിംഫുള്ളി 2 എന്ന തമിഴ് ഹ്രസ്വചിത്രം വൈറലാകുന്നു. 

സ്ത്രീ പീഡനത്തിന്റെ മറവില്‍ ഇരയാക്കപ്പെടുന്ന പുരുഷന്‍മാരുടെ അവസ്ഥയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ തുറന്ന് കാണിക്കുന്നത്. സൗന്ദര്യബാല നന്ദകുമാര്‍, മാധവി, വിഘ്‌നേഷ് കാര്‍ത്തിക് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നത്. 

സിനിമയുടെ ഇതിവൃത്തം ഇങ്ങനെ... കാബ് ഡ്രൈവര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടി പരാതി നല്‍കുന്നു. പെണ്‍കുട്ടിയുടെ വാക്ക് ഏറ്റെടുത്ത സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അത് വ്യാപകമായി പ്രചരിക്കുന്നു. നിരപരാധിയായ അയാള്‍ സമൂഹത്തില്‍ ഒറ്റപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു. സമീപകാലത്ത് നടന്ന ചില സംഭവങ്ങളാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്ന് സംവിധായകന്‍ പറയുന്നു.

യുവേഴ്‌സ് ഷെയിംഫുള്ളി എന്ന ഹിറ്റ് ഹ്രസ്വചിത്രത്തിന്റെ രണ്ടാംഭാഗമാണ് യുവേഴ്‌സ് ഷെയിംഫുള്ളി 2. പെണ്‍ഭ്രൂണഹത്യക്കെതിരേയുള്ള ശക്തമായ സന്ദേശമാണ് ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചിരുന്നത്. 

Content Highlights: Yours Shamefully 2 viral short film Vignesh Karthick Soundarya tamil