സന്തോഷകരമെന്നു തോന്നിക്കുന്ന ജീവിതത്തിനിടയില്‍പ്പോലും ഒറ്റപ്പെട്ടു പോകുന്നൊരു സ്ത്രീയുടെ കഥ പറയുന്ന 'വിമന്‍സ് ഡേ' എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. അന്തര്‍ദേശീയ വനിതാദിനത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്തിറങ്ങിയത്. 

ടോം .ജെ മങ്ങാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. 'വിമന്‍സ് ഡേ'യില്‍ നായിക സുമിത്രയാകുന്നത് നീന കുറുപ്പാണ്. എഴുത്തുകാരായ ബോബി ജോസ് കട്ടികാടിനും എന്‍ ഇ സുധീറിനും പുറമേ ലാലി പി എം, യദുനന്ദന്‍ പി, റിങ്കു കുര്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ജെറി അമല്‍ദേവാണ് സംഗീതം. ഛായാഗ്രഹണം രൂപേഷ് ഷാജിയും എഡിറ്റിങ് മനോജ് കണ്ണോത്തും നിര്‍വഹിച്ചിരിക്കുന്നു. റ്റിജോയാണ് ഓഡിയോഗ്രാഫര്‍. മരിയ റാന്‍സം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. രാജേഷ് ഗോപാല്‍, രമ്യ എസ് ആനന്ദ്, ആല്‍വിന്‍ എന്നിവര്‍ സഹസംവിധായകരും സജിത് നമ്പിടി സഹഛായാഗ്രാഹകനുമാണ്. നികേഷ് രമേശന്‍, ഡാനിയല്‍ ബാബു, ഹാരി കൊറയ, മെല്‍വിന്‍ ജേക്കബ്, നിധീഷ് മനു, വിജയ് ജോര്‍ജ്, സലില്‍ രാജ് പി, ജോസ്മോന്‍ വാഴയില്‍ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlights: womens day Malayalam short film Tom J Mangatt Nina Kurup  NE Sudheer  Lali Jerry Amaldev