പുരസ്‌കാരത്തിളക്കത്തില്‍ വാഫ്റ്റ്

വിഷ്ണു ഉദയന്‍ സംവിധാനം ചെയ്ത വാഫ്റ്റ് എന്ന ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. റൊമാന്റിക് ഡ്രാമാ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 12 മിനിറ്റാണ്. അശ്വത്, ആരാധ്യ എന്നിവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാംപടി എന്ന ചിത്രത്തില്‍ പ്രധാനവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ആശിഷ് ശശിധര്‍ ആണ് അശ്വത് ആയി വേഷമിടുന്നത്. സൈജുവാണ് നായികയായ ആരാധ്യയായി എത്തുന്നത്. മൊഹമ്മദ് അഫ്താബ് ഛായാഗ്രഹണവും അര്‍ജുന്‍ രാജ്കുമാര്‍ പശ്ചാത്തലസംഗീതവും റോബിന്‍ കുഞ്ഞുകുട്ടി സൗണ്ട് ഡിസൈനും ഫൈനല്‍ മിക്‌സിങ്ങും തുളസി ദേവി എഡിറ്റിങ്ങും നിര്‍വഹിച്ചു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഇന്‍ഡിപെന്‍ഡന്റ് ഷോര്‍ട്ട് അവാര്‍ഡ്‌സില്‍ ബെസ്റ്റ് നരേറ്റീവ് ഷോര്‍ട്ട് വിഭാഗത്തില്‍ സിലവര്‍ പുരസ്‌കാരവും ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ബ്രോണ്‍സ് പുരസ്‌കാരവും നേടിയിരുന്നു. ഇന്ത്യക്കകത്തും പുറത്തും നടന്ന ഒട്ടേറെ ഹ്രസ്വചിത്ര മത്സരങ്ങളിലും വാഫ്റ്റ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ഔദ്യോഗികമായി ക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രീന്‍ പാരറ്റ് ടാക്കീസാണ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented