ലോക്ഡൗണില്‍ മിമിക്രി, നാടകം, ഗാനമേള തുടങ്ങിയ സ്റ്റേജ് പരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ വരുമാനമാര്‍ഗം നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലാഴ്ന്ന നിരവധി ചെറിയ കലാകാരന്‍മാര്‍ നമുക്കു ചുറ്റുമുണ്ട്. അവരുടെ അവസ്ഥയിലേയ്ക്ക് വെളിച്ചം വീശിക്കൊണ്ട് നടനും മിമിക്രി കലാകാരനുമായ വിനോദ് കോവൂര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം തരംഗമാകുന്നു. ആര്‍ട്ടിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന  ചിത്രം വിനോദിന്റെ നാലാമത്തെ ഹ്രസ്വചിത്രമാണിത്.

ചിത്രത്തില്‍ വരുമാനമില്ലാത്ത നിസ്സഹായനായ കലാകാരനായി വിനോദ് തന്നെയാണ് വേഷമിട്ടിരിക്കുന്നത്. സേതുമാധവന്റേതാണ് കഥ. അഷ്‌റഫ് പാലാഴി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. എം സി ശിവദാസ് ആണ് നിര്‍മ്മാണം. 

നന്മയുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുഞ്ഞു ചിത്രങ്ങള്‍ നിര്‍മ്മിച്ചും സാമൂഹ്യബോധവത്ക്കരണ ക്ലാസുകള്‍ നല്‍കിയും കുട്ടികള്‍ക്കായുള്ള പാട്ടുകള്‍ പാടി വീഡിയോകള്‍ നിര്‍മ്മിച്ചും ലോക്ഡൗണിലും വിനോദ് സജീവമാണ്.

Content Highlights : vinod kovoor artist shortfilm viral lockdown