വിനീത് വാസുദേവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രം വശീകരണം ശ്രദ്ധ നേടുന്നു. ദൂരദർശനാണ് നിർമാണം. തിരക്കഥ എഴുതിയിരിക്കുന്നത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡിയാണ്.. ഗിരീഷ് ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

സം​ഗീത് പ്രതാപ്, സജിൻ ചെറുകയിൽ,വരുൺ ധാര, ജോർജ്ജ് വിൻസെന്റ്, നാടകഅഭിനയത്രി ആതിര നികത്തിൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.. ഛായാ​ഗ്രഹണം ജിമ്മി ഡാനി, എഡിറ്റ് ആകാശ് ജോസഫ് വർഗീസ്, സം​ഗീതം മിലൻ ജോൺ.

വിനീത് ഇതിനു മുൻപ് സംവിധാനം ചെയ്ത വേലി എന്ന ഷോർട്ട് ഫിലിം ഫെഫ്ക യുടെ മികച്ച ചിത്രം, മികച്ച തിരക്കഥ എന്നീ പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. ഇതിനു പുറമെ സൈമ പുരസ്കാരം, അടൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലോഹിതദാസ് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ നിരവധി ഫെസ്റ്റിവലുകളിൽ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയിയിട്ടുണ്ട്.

നിലം, വീഡിയോ മരണം എന്ന മുൻകാല ചിത്രങ്ങളും നിരവധി അവാർഡുകളും നിരൂപക പ്രശംസയും നേടിയിട്ടുണ്ട്.

content highlights : Vasheekaranam Malayalam Short Film Vineeth Vasudevan girish A D