സ്.ജി.എസ്. സിനിമാസിന്റെ ബാനറില്‍ ഷിബു ജി. സുശീലന്‍ നിര്‍മ്മിച്ച 'വരവ്' എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി. ആമി രാജീവിനെ പ്രധാന കഥാപാത്രമാക്കി കോളേജ് വിദ്യാര്‍ഥി വിഷ്ണു ഭവാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഷിജിന, സന്തോഷ്, രവി, നിര്‍മല എന്നിവരും അഭിനയിക്കുന്നു. സ്റ്റാര്‍ ഡെയ്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

അഭിലാഷ് കരുണാകരന്‍, പ്രശാന്ത് ഭവാനി എന്നിവര്‍  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അതിമനോഹരമായ ഫ്രെയ്മുകള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ്  ഈ ചാനല്‍ തുടങ്ങുന്നത്. ഈ ചാനലില്‍ നിന്ന് വരുമാനം കിട്ടുന്നത് മുതല്‍ സഹായം അവരില്‍ എത്തി ചേരും- ഷിബു ജി. സുശീലന്‍ പറഞ്ഞു.

എഡിറ്റര്‍- നിതിന്‍ രാജ് ആരോള്‍, സംഗീതം- വസീം-മുരളി, ക്രിയേറ്റിവ് ഡയറക്ഷന്‍- സായി ശ്യാം, തിരക്കഥ- വിഷ്ണു ദാസ്, കെ.വി., സൗണ്ട് ഡിസൈന്‍- ഷൈജു എം., അരുണ്‍ പി.എ., കല- സൗരബ് കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ഷന്‍- രാഹുല്‍ ടോം, പോസ്റ്റര്‍ ഡിസൈന്‍- വിഷ്ണു രാമചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഫ്രാന്‍സിസ് ജെ. കൊറോത്ത്, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

Content Highlights: Varav Malayalam Short Film 2021, Vishnu Bhavani, Shibu G Suseelan, SGS Cinemaz, Star Days