സ്‌പെന്‍സ് ത്രില്ലര്‍ കഥയുമായി പുറത്തിറങ്ങിയ 'വന്യം' എന്ന ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വിഷ്ണു രമേശ് സംവിധാനം ചെയ്തിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിപിന്‍ കെ.ആര്‍ വിഷ്ണു രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. വീ പിക്‌സ് സ്റ്റുഡിയോ ആണ് നിര്‍മാണം.

വിദഗ്ദമായി കുറ്റവാളികളെ കണ്ടെത്തുന്ന ബുദ്ധിമാനായ പൊലീസ് ഓഫിസറുടെ കഥയാണ് ചിത്രം പറയുന്നത്. തരുണ്‍ മൂര്‍ത്തി, ശശിധരന്‍, യദു കൃഷ്ണന്‍, ശ്രീനിവാസന്‍, അനില്‍ പെരുമ്പലം, ചെന്താമരാക്ഷന്‍, ഹരികൃഷ്ണന്‍, വിപിന്‍, വരുണ്‍ എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- ജിതിന്‍, ചിത്രസംയോജനം- അഭി കൃഷ്ണ, പശ്ചാത്തല സംഗീതം- ജിഷ്ണു ദേവ്, ശബ്ദ സംയോജനം- ബേബിച്ചന്‍ പോള്‍, ശബ്ദ മിശ്രണം- ആശിഷ് ഇല്ലിക്കല്‍.

Content Highlights: Vanyam Malayalam Investigation Short Film suspense thriller vishnu rames