സൂപ്പർ സ്റ്റാർ ക്രിയേഷന്റെ ബാനറിൽ ഗിരീഷ് കൂഴുർ ആണ് ചിത്രം സംവിധാനം ചെയ്ത വെെദ്യശാസ്ത്രം ഗൗളിശാസ്ത്രം എന്ന ഹ്രസ്വചിത്രം ചിത്രം ശ്രദ്ധേനേ‌ടുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു  റോഡ് അപകടത്തെ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 

അപകടങ്ങളിൽപ്പെട്ട ഒരു യുവാവിനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിക്കുന്നു. ബന്ധുക്കൾ എത്തുമ്പോഴേക്കും വലിയ സാമ്പത്തിക ചെലവുകൾ വരുന്ന ടെസ്റ്റുകൾ സഹിതം മേജർ ഓപ്പറേഷൻ വരെ ആശുപത്രി അധികൃതർ തീരുമാനിക്കുന്നു. ഉടനടി പണമടയ്ക്കാൻ നിർബന്ധിതരാകുന്ന രോഗിയുടെ ഉറ്റവരുടെ നിസ്സഹായതയും അറിവില്ലായ്മയും മുതലെടുത്ത് ചോരകുടിക്കുന്ന ചില വ്യക്തികളുടെയും ആശുപത്രികളെയും ചിത്രത്തിൽ രൂക്ഷമായി വിമർശിക്കുന്നു. ‌‌

11 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിൽ  സുമൻ ഭാരതി തിരക്കഥ, ധനുഷ് നാരായണൻ എഡിറ്റിങ്, ഡബ്ബിങ്–ബിജിഎം ജിജോ മാള, പ്രൊഡക്‌ഷൻ ഡേവിസ് അങ്കമാലി, മേക്കപ്പ് വിജേഷ് പുളിയനം എന്നിവരാണ് സാങ്കേതിക പ്രവർത്തകർ. അഭിനേതാക്കൾ:  അനീഷ് വർഗീസ്, വിനോജ് കാച്ചപ്പിള്ളി, ഡേവിസ് അങ്കമാലി, സജി സെബാസ്റ്റ്യൻ, ജോബി നെല്ലിശ്ശേരി, സജീവ് ത്രീസ്റ്റാർ, നൈജോ അബ്രാഹം, അഭി ഡാലിയ, ജെയിംസ് വട്ടപ്പറമ്പ്,ഷാജു പി.പി., ജോർജ് മള്ളുശ്ശേരി, പോളി. എം.വി, മാർട്ടിൻ.സി.ഒ, ഷിബു കിങ് ഓഫ് കിങ്, ആഷിഖ്, ജൂലി സജീവ്.

Content Highlights: Vaidya Shasthram Gouli Shasthram Malayalam Short Film 2020