ഉറുമ്പ് എന്ന ഹ്രസ്വചിത്രം യു ട്യൂബിൽ റിലീസ് ചെയ്തു. ഒരു കൂട്ടം മാധ്യമ പ്രവർത്തകർ ചേർന്നാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭീകരവാദം അടക്കം സമൂഹം നേരിടുന്ന ഭീഷണികളാണ് ഉറുമ്പിന്റെ പ്രമേയം. 

ഇരയും വേട്ടക്കാരനും തന്നിൽ തന്നെയുണ്ടെന്ന് പതിനേഴ് മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം പറഞ്ഞുവയ്ക്കുന്നു.  ഒരു കഥാപാത്രം മാത്രമുളള ചിത്രം പൂർണമായും ഒരു വീടിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എക്‌സ് അർബ് മീഡിയയുടെ ബാനറിൽ ജോൺ പി കോശിയാണ് നിർമ്മാണം. 

കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് മാധ്യമ പ്രവർത്തകനായ ബിജു ഇളകൊള്ളൂരാണ്. ബിനു പള്ളിമൺ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.. പി വി രഞ്ജിത്താണ് ഛായാഗ്രഹണം. മനീഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.