നമ്മൾ നടന്നവഴിയിലൂടെ തിരിഞ്ഞു നടന്നാൽ അവസാനം എത്തുന്നത് അമ്മയിലേയ്ക്കാണ്. ഉപ്പളം എന്ന ഹ്രസ്വചിത്രം, പലപ്പോഴും മറന്നു പോകുന്ന ആ വഴികളിലേക്ക് തിരിച്ചു നടക്കാൻ നമ്മളെ പ്രേരിപ്പിക്കും. ഉപ്പുപാടം എന്നാണ് ഉപ്പളം എന്ന വാക്കിന്റെ അർത്ഥം. അമ്മയുടെ വിയർപ്പിന്റെ ഉപ്പാണ് നമ്മുടെ ജീവിതമെന്ന് ചിത്രം ഓർമ്മപ്പെടുത്തുന്നു.
അഷ്റഫ് കിരാലൂർ, രാജേഷ് രാജ്,സത്യ എസ്സ് നായർ ഷനിൽ പള്ളിയിൽ, റിജോ ജോസ്, മനോജ് രാമപുരം, പഞ്ചമി പ്രാശാന്ത്, കിഷോർ ശ്രീകുമാർ, പ്രണവ് പ്രശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ അബിനേതാക്കൾ
അനിൽ കെ സിയാണ് ഈ കൊച്ചു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ട്രയാർസ് എന്റെർടെയിന്മെന്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ജിനു ശ്രീമന്ദിരത്തിന്റെയാണ് കഥ. ഛായാഗ്രഹണം ധനീഷ് തെക്കേമാലി. സ്റ്റോറി കൺസൾട്ടന്റ്സ് ആയി അനൂപ് കുമ്പനാടും ലാൽജി കാട്ടിപ്പറമ്പനും പ്രവർത്തിച്ചു. രണദേവ് മറ്റത്തോളിയുടെ രചനക്ക് വി.പി. ചന്ദ്രൻ ഈണമിട്ട മനോഹരമായ ഗാനം ആലപിച്ചത് രജേഷ് മാധവ് ആണ് . പശ്ചാത്തലസംഗീതം രതീഷ് റോയ്. സിറാജ് തളിക്കുളം സഹസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ കിഷോർ ശ്രീകുമാറാണ്.
ദേശീയ അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രമേളകളിൽ നിന്നും 17 അവാർഡുകൾ ഉപ്പളം കരസ്ഥമാക്കിയിട്ടുണ്ട്
Content highlights : Uppalam Malayalam Short film