മ്മൂട്ടിച്ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹസംവിധായകരില്‍ ഒരാളായ ഭിബിന്‍ ഭരതന്റെ ഹ്രസ്വചിത്രം 'ടച്ച് ' ന്റെ ടീസര്‍ പുറത്തിറങ്ങി.

നടനും സംവിധാകനുമായ രൂപേഷ് പീതാംബരന്‍ ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തില്‍ സനാജ് കുമാര്‍, ധനേഷ് കോലിയാട്ട്, ഭാനുപ്രിയ, അതുല്യ മധു, റിയാ ജോര്‍ജ്, റെനിത്ത് രവീന്ദ്രന്‍ എന്നിവര്‍ മറ്റുവേഷങ്ങളിലെത്തുന്നു.

ശ്രീഹരി പി.ജിയാണ് രചന. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷിനോജ് വിജയന്‍ ആണ്. പശ്ചാത്തല സംഗീതം സെറിന്‍ ഫ്രാന്‍സിസ്. 

ദി ഗ്രേറ്റ് ഫാദറിന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ നിര്‍മിച്ച പ്രോമിസ് ഗ്രൂപ്പ് ആണ് ഈ ചിത്രത്തിന്റെ വി.എഫ് എക്‌സും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത്. പരസ്യകല സരിന്‍ നിര്‍വഹിച്ചിരിക്കുന്നു. നിശ്ചല ഛായാഗ്രഹണം രാഹുല്‍ എം സത്യന്‍. സിനിമാ മേഖലയിലുള്ള ഒരു പറ്റം  ചെറുപ്പക്കാരുടെ കൂട്ടായ്മയായ ഡ്രീം വിംഗ്‌സ് നിര്‍മിച്ച ഈ ഹ്രസ്വ ചിത്രം മെയ് മാസം രണ്ടാം വാരം ഹോള്‍ എന്റെര്‍ടെയിന്‍മെന്റ് യൂട്യൂബ് വഴി റിലീസ് ചെയ്യുന്നു.

ഭിബിന്‍ ഭരതന്‍ കൊച്ചി ഐ.ടി പാര്‍ക്കിലെ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്.