ലോക്ഡൗൺ കാലത്തെ ദമ്പതിമാരുടെ കഥ പറയുന്ന 'തുടരും...' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ബിലഹരിയാണ് തുടരും ഒരുക്കിയിരിക്കുന്നത്. സീരിയല്‍ - സിനിമാ താരമായ സ്വാസികയും 'കരി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാം മോഹനും മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം നാരായണനാണ്. 

മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിലെ കാര്യങ്ങള്‍ സ്വന്തം കുടുംബങ്ങളില്‍ പരീക്ഷിച്ചുനോക്കരുത് എന്നൊരു താക്കീതുകൂടി നല്‍കിയിട്ടുണ്ട് സംവിധായകന്‍ പോസ്റ്ററിലൂടെ.

ജാഫര്‍ അത്താണി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം സുദീപ് പാലനാടും, എഡിറ്റിംഗ് വിജയ്‌ കട്ട്സും ആണ് ചെയ്തിരിക്കുന്നത്. സ്വാസികയെയും റാം മോഹനെയും കൂടാതെ രമാദേവി, ദീപ്തി റാം, രവീന്ദ്രന്‍ എന്നിവരും മറ്റുവേഷങ്ങളില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സഹസംവിധാനം ചിന്തു ജോസ്. 

Content Highlights : Thudarum, Malayalam Short Film, Bilahari, Swasika, Ram, Shyam Narayanan TK