ലോകം മുഴുവൻ സ്ത്രീകളും, കുട്ടികളും നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ സന്ദേശം നൽകുന്ന ത്രു ഹെർ ഐസ് എന്ന ഈ ചിത്രം ശ്രദ്ധ നേടുന്നു. നൂർ എൻറർടൈമെൻ്റിൻ്റെ ബാനറിൽ ലിഖിത നോർമൻ നിർമിച്ച് അരുൺ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം അന്താരാഷ്ട്ര ബാലിക ദിനമായ ഒക്ടോബർ 11-നാണ് പുറത്തിറങ്ങിയത്. 

ആണധികാരത്തിൻ്റെ, ലൈംഗികചോദനകൾക്ക് നിരന്തരം, സ്ത്രീകളും, ബാലികമാരും, അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ചിത്രത്തിന് പ്രാധാന്യം വർധിക്കുന്നു. രചന നാരായണൻകുട്ടി, നിരവധി തമിഴ്, മലയാളം ചിത്രങ്ങളിൽ നായകനായി വേഷമിട്ട ആദി അനിചൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ശക്തമായ ആവിഷ്ക്കരണവുമായി എത്തിയ ത്രു ഹെർ ഐസ് എന്ന ചിത്രം ഇപ്പോൾ തന്നെ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു.

നൂർ എൻ്റർടൈമെൻ്റിനു വേണ്ടി ലിഖിത നോർമൻ നിർമ്മിക്കുന്ന ചിത്രം അരുൺ ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്നു. രചന - അനുചന്ദ്ര, ക്യാമറ - അൻസൂർ പി.എം, എഡിറ്റർ - ആദിത്യ സൻജു മാധവ്, അസോസിയേറ്റ് ഡയറക്ടർ -സബിൻ കാട്ടുങ്ങൽ, മേക്കപ്പ് - അമൽ അജിത് കുമാർ, മണി, കല - ദീപമോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കരുവന്തല, മാനേജർ-സതീഷ്,പി.ആർ.ഒ- അയ്മനം സാജൻ
രചന നാരായണൻകുട്ടി ,ആദി അനിചൻ, സഞ്ജയ്, അനന്ദ്രതമനു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

Content Highlights :Through her eyes malayalam short film Rachana Narayanankutty Arun Unnikrishnan |Likhitha Norman