അഞ്ജലി നായര്‍, വിനയ് ഫോര്‍ട്ട്, വര്‍ഷ മഹേഷ്, രാജേഷ് ശര്‍മ, ഐറിന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തിത്തിരി എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. തന്റെ മകളെ പീഡനത്തിനിരയാക്കുന്ന ഭര്‍ത്താവിനോട് യുവതി പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

ജോബി കൊടകര സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് റോയും അച്ചു വിജയനും ചേര്‍ന്നാണ്.

ശ്രീകുട്ടി തിരക്കഥയും സംഗീത സംവിധാനം അതുല്‍ നാറുകരയും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹണം-പോപ്പി, എഡിറ്റിങ്- സനല്‍ രാജ്.

30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തില്‍ ദുര്‍ഗവിശ്വനാഥ് ആലപിച്ച ഇത്തിരിയുള്ളൊരു പെണ്ണോ' എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Content Highlights: Thiththiri Malayalam Short film, Vinay Fort, Anjaly Nair, Rajesh Sharma, Joy Movie Productions