ലോക്ക് ഡൗണ്‍ പ്രമേയമാക്കി രസകരമായ ഒരു ഹ്രസ്വചിത്രം പുറത്തിറക്കി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി പ്രശാന്ത് നായര്‍. 

ലോക്ക്ഡൗണ്‍ കാലത്ത് മലയാളി ഏറ്റവുമധികം ചര്‍ച്ച ചെയ്‍ത വിഷയങ്ങളും വിവാദങ്ങളുമൊക്കെയാണ് സ്പൂഫ് വിഭാ​ഗത്തിലുള്ള  ഹ്രസ്വചിത്രത്തിന്റെ പ്രമേയം. ദാഹം എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിൽ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവൻ ഡോ. മുരളി തുമ്മാരുകുടി, ഗായകൻ ജി വേണുഗോപാല്‍, നിതിന്‍ നോബര്‍ട്ട്, ജാവേദ് പര്‍വേശ്, സായ് കിരണ്‍, ബിന്ദു സാജന്‍, അനൂപ് വേണുഗോപാല്‍, റിയ രാജു എന്നിവര്‍ക്കൊപ്പം പ്രശാന്ത് നായരും അഭിനയിച്ചിട്ടുണ്ട്.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന കാലത്ത് കളക്ടർ ബ്രോ എന്ന വിളിപ്പേരു കിട്ടിയ പ്രശാന്ത് നായർ തന്നെയാണ്.. കൊച്ചി, തിരുവനന്തപുരം, ഡൽഹി, സ്കോക്ക്ഹോം, ജനീവ എന്നിവടങ്ങളിലായിരുന്നു ലൊക്കേഷൻ.

Content Highlights : The Thirst Short Film By Collector Prashanth Starring G Venugopal, Murali Thummarukkudy