പ്രവാസികളുടെ നീറുന്ന ജീവിതപ്രശ്നങ്ങളുമായി ദ ടാസ്ക്ക് എന്ന ഹ്രസ്വചിത്രം ഖത്തർ മലയാളികൾ പുറത്തിറക്കി. ജോഷീസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോഷി ഡേവീസ് കുറ്റിക്കാട്ടിൽ നിർമ്മിക്കുന്ന ഈ ഹ്രസ്വചിത്രം ഹബീബ് റഹ്മാനാണ് സംവിധാനം ചെയ്തത്. ഖത്തർ മലയാളിയായ ജിജോയ് ജോർജാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചത്. ജിജോയ് ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം - സായ് പ്രസാദ്, ഹബീബ് റഹ്മാൻ, ക്രീയേറ്റീവ് ഡയറക്ടർ -സായി പ്രസാദ്, എഡിറ്റർ - റാഷിൻ അഹമ്മദ്, സംഗീതം, ബിജിഎം-കോളിൻസ് തോമസ്, കല - ആതിര ജിജോയ്, മേക്കപ്പ് - നിജ അനിലൻ, പി.ആർ.ഒ- അയ്മനം സാജൻ

കോബ്ര രാജേഷ്, ജിജോയ് ജോർജ്, സായ് പ്രസാദ്, ജോഷി ഡേവീസ് കുറ്റിക്കാട്ടിൽ, നജീബ് കീഴാരിയൂർ ,നൗഷാദ് ദിൽസെ, ജോപ്പച്ചൻ തെക്കേക്കുറ്റ്, ഡേവീസ് ചേലാട്ട് ,ഫിർദോസ്, ജെസ്ലിൻ ഷാബു, നിജ അനിലൻ, ആതിര ഹരീഷ് ,ആതിര ജിജോയ്, സീന പ്രസാദ് എന്നിവർ അഭിനയിക്കുന്നു.

content highlights : the task malayalam short film