വാഗതനായ ജിജോ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ ദ സൗണ്ട് ഓഫ് ഏജ് വ്യത്യസ്തമായ കാഴ്ചകളിലൂടെ പ്രേക്ഷകപ്രശംസ നേടുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഇറങ്ങിയ ചിത്രം ഒരു കോര്‍ട്ട് ഡ്രാമയാണ്.

നീസ്ട്രീം, റൂട്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌മോമുകളിലൂടെ റിലീസ് ചെയ്ത ചിത്രം മുന്‍കൂര്‍ നോട്ടീസ് പ്രകാരം കോടതിയിലെത്തുന്ന അഞ്ച് മക്കളുടെയും പിതാവിന്റെയും കഥയാണ് പറയുന്നത്. മാതാപിതാക്കളോടുള്ള യുവത്വത്തിന്റെ സമീപനമാണ് ചിത്രം പ്രധാനമായും ചര്‍ച്ചാവിഷയമാക്കുന്നത്. 

മുത്തുമണി സോമസുന്ദരന്‍, കൈനകരി തങ്കരാജ്, ജിന്‍സ് ഭാസ്‌കര്‍, റോഷ്‌ന ആന്‍ റോയ്, രഞ്ജിത്ത് മനമ്പ്രക്കാട്ട്, പ്രണവ് ഏക, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

പാര്‍വതി പ്രൊഡക്ഷന്‍സ്, ലിമ്മാസ് പ്രൊഡക്ഷന്‍സ്, മാമ്പ്ര ഫൗണ്ടേഷന്‍ എന്നീ ബാനറുകളില്‍ സുരേന്ദ്രന്‍ വാഴക്കാട്, ലിമ്മി ആന്റോ കെ, മാത്യു മാമ്പ്ര എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിച്ചിരിക്കുന്നു. നവീന്‍ ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാല്‍ പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നു. എഡിറ്റിങ്-പ്രേം സായ്, സൗണ്ട് ഡിസൈന്‍-ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹോചിമിന്‍ കെ.സി, കലാ സംവിധാനം ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷാജന്‍ എസ് കല്ലായ്.

Content Highlights: The Sound of Age short movie, OTT release, short movie