നവാഗതനായ ജിജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമായ ദി സൗണ്ട് ഓഫ് ഏജിന്റെ ടീസര്‍ റിലീസ് ചെയ്തു. ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരന്‍ ഉണ്ണി മുകുന്ദന്‍, ഹരീഷ് കണാരന്‍, അനു സിത്താര, ശാന്തി ബാലചന്ദ്രന്‍, ഗൗരി കിഷന്‍, സംവിധായകരായ ജിബു ജേക്കബ്, സലാം ബാപ്പു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. 

പാര്‍വ്വതി പ്രൊഡക്ഷന്‍സ് & ലിമ്മാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേന്ദ്രന്‍ വാഴക്കാട്, ലിമ്മി ആന്റോ കെ. എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മുത്തുമണി സോമസുന്ദരന്‍, കൈനകിരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ടില്‍, ജിന്‍സ് ഭാസ്‌കര്‍, റോഷ്‌ന ആന്‍ റോയ്, പ്രണവ്ഏക , സ്വാതി പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം നവീന്‍ ശ്രീറാം, സംഗീതം സനല്‍ വാസുദേവ്, എഡിറ്റിംഗ് പ്രേംസായ്, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹോചിമിന്‍ കെ.സി, കലാസംവിധാനം ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാജന്‍ എസ് കല്ലായി, പരസ്യകല ആര്‍ട്ടോകാര്‍പ്പ്‌സ്.

Content Highlights: The Sound Of Age - Malayalam Short Film Official Teaser Muthumani , Kainakary Jijo George