നമ്മുടെ സന്തോഷങ്ങളെല്ലാം നാമറിയാതെ ആരൊക്കെയോ കവർന്നെടുത്തിരിക്കുന്നു. നമ്മുടെ ആകാശം പോലും കുത്തകകൾ വിലക്ക് വാങ്ങിയിരിക്കുന്നു.
നമ്മുടെ കുഞ്ഞുങ്ങൾക്ക് പട്ടം പറത്താൻ ആകാശത്തിന് കപ്പം നൽകേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന നാളിലെ ആകുലതകൾ ചർച്ച ചെയ്യുന്ന കുഞ്ഞു സിനിമയാണ് ദ സ്കൈ.
സിനിമാ നാടക ഗാനരചയിതാവും, നാടക പ്രവർത്തകനുമായ രമേശ് കാവിൽ തിരക്കഥയെഴുതിയ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാടക പ്രവർത്തകനും കവിയുമായ ഷിബു മുത്താട്ടാണ്. രവിശങ്കർ ബേപ്പൂർ , ബിജു ചെങ്ങാല, ബൈജു ചെങ്ങാല, പവൻ കൃഷ് , ജിസ്നഷിബു തുടങ്ങിയവരാണ് അഭിനേതാക്കൾ.
ഛായാഗ്രഹണം അഭിലാഷ് കോക്കാട്. സഹ സംവിധാനം രതീഷ് കല്യാൺ. കല. സുബീഷ് വി.പി, പശ്ചാത്തല സംഗീതം ഷിംജിത്ത് ശിവൻ
Content highlights : The Sky Malayalam Short Film